നടി അര്‍ച്ചനാ കവി വിവാഹിതയായി, വരന്‍ റിക്ക് വര്‍ഗീസ്

Date:

- Advertisement -


ടിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ അര്‍ച്ചനാ കവി വിവാഹിതയായി. റിക്ക് വര്‍ഗീസാണ് വരന്‍. ഇരുവര്‍ക്കും ആശംസ നേര്‍ന്ന് അവതാരക ധന്യാ വര്‍മയാണ് വിവാഹവാര്‍ത്ത ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്.

To advertise here,

‘എന്റെ പ്രിയപ്പെട്ടവള്‍ വിവാഹിതയായി’ എന്ന കുറിപ്പിനൊപ്പം വിവാഹചിത്രവും ധന്യ പോസ്റ്റ് ചെയ്തിട്ടുണ്ട്. റിക് വര്‍ഗീസ് അര്‍ച്ചനാ കവിയെ മിന്നുകെട്ടുന്ന വീഡിയോയും ഇതിനൊപ്പമുണ്ട്.

നേരത്തെ അര്‍ച്ചനാ കവിയും ഒരു പോസ്റ്റ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി ഷെയര്‍ ചെയ്തിരുന്നു. ‘കെട്ടകാലത്ത് താന്‍ ഏറ്റവും നല്ല മനുഷ്യനെ കണ്ടെത്തിയെന്നും എല്ലാവര്‍ക്കും അതിന് കഴിയട്ടെ’ എന്നുമാണ് അര്‍ച്ചന പോസ്റ്റ് ചെയ്തിരുന്നത്.

അര്‍ച്ചനയുടെ രണ്ടാം വിവാഹമാണിത്. 2016-ല്‍ കൊമേഡിയന്‍ അബീഷ് മാത്യുവിനെ താരം വിവാഹം കഴിച്ചെങ്കിലും 2021-ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു.
നീലത്താമരയുടെ റീമേക്കിലൂടെയാണ് അര്‍ച്ചന വെള്ളിത്തിരയിലെത്തുന്നത്. അടുത്തിടെ ഐഡന്റിറ്റി എന്ന ചിത്രത്തിലൂടെ അവര്‍ വീണ്ടും അഭിനയരംഗത്തെത്തിയിരുന്നു.

Content Highlights: actress archana kavi got married

Subscribe to our Newsletter

Get Latest Mathrubhumi Updates in English

Follow

Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Source link

- Advertisement -

Top Selling Gadgets

LEAVE A REPLY

Please enter your comment!
Please enter your name here

six + eight =

Share post:

Subscribe

Popular

More like this
Related

Top Selling Gadgets