നടി ലക്ഷ്മി മേനോനും കൊച്ചിയിലെ തട്ടിക്കൊണ്ടുപോകൽ സംഘത്തിൽ; നടുറോഡിൽ അക്രമം, ദൃശ്യങ്ങളും പുറത്ത്

Date:

- Advertisement -


കൊച്ചി: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഘത്തില്‍ നടി ലക്ഷ്മി മേനോനും. സംഭവത്തില്‍ ലക്ഷ്മി മേനോന്‍ ഉള്‍പ്പെട്ടതിന്റെ വീഡിയോ തെളിവുകളടക്കം പോലീസിന് ലഭിച്ചിട്ടുണ്ട്. നടുറോഡില്‍ കാര്‍ തടഞ്ഞ് നടിയും സംഘവും പരാക്രമം കാട്ടിയതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇതിനുപിന്നാലെയാണ് കാറില്‍നിന്ന് യുവാവിനെ വലിച്ചിറക്കി മറ്റൊരുവാഹനത്തില്‍ തട്ടിക്കൊണ്ടുപോയത്. ഓഗസ്റ്റ് 24-ന് രാത്രിയായിരുന്നു സംഭവം.

എറണാകുളം നോര്‍ത്ത് പാലത്തില്‍വെച്ച് ഐടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ മൂന്നുപേരെയാണ് പോലീസ് പിടികൂടിയിട്ടുള്ളത്. മിഥുന്‍, അനീഷ്, സോനമോള്‍ എന്നിവരെയാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കൊപ്പമാണ് നടി ലക്ഷ്മി മേനോനും ഉണ്ടായിരുന്നെന്നത് പോലീസ് പറഞ്ഞു. കേസില്‍ ലക്ഷ്മി മേനോനെയും പോലീസ് തിരയുന്നുണ്ട്. അതേസമയം, നടി ഒളിവില്‍പോയിരിക്കുകയാണെന്നാണ് വിവരം.

സംഭവത്തിന്റെ ദൃശ്യങ്ങള്‍

ബാറില്‍വെച്ച് രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിന് പിന്നാലെയായിരുന്നു തട്ടിക്കൊണ്ടുപോകലും മര്‍ദനവും. തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ വൈരാഗ്യത്തില്‍ യുവാവിനെ മര്‍ദിച്ച് കാറില്‍ കയറ്റി തട്ടിക്കൊണ്ടുപോയെന്നാണ് കേസ്. അതേസമയം, അറസ്റ്റിലായ സോനമോളുടെ പരാതിയില്‍ എതിര്‍സംഘത്തില്‍പ്പെട്ട ഒരാള്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.

മലയാളം, തമിഴ് സിനിമകളില്‍ സജീവമായ നടിയാണ് ലക്ഷ്മി മേനോന്‍. കുംകി, ജിഗര്‍തണ്ട, അവതാരം, വേതാളം, ചന്ദ്രമുഖി 2 തുടങ്ങിയ ചിത്രങ്ങളില്‍ ലക്ഷ്മി മേനോന്‍ അഭിനയിച്ചിട്ടുണ്ട്.



Source link

- Advertisement -

Top Selling Gadgets

LEAVE A REPLY

Please enter your comment!
Please enter your name here

two × 2 =

Share post:

Subscribe

Popular

More like this
Related

Top Selling Gadgets