Home Trending നഗരമാകെ കറുത്ത പുക, സമീപത്തെ കടകളിലേക്കും പടരുന്നു; നിയന്ത്രണവിധേയമാകാതെ തീ | മനോരമ ഓൺലൈൻ ന്യൂസ്...

നഗരമാകെ കറുത്ത പുക, സമീപത്തെ കടകളിലേക്കും പടരുന്നു; നിയന്ത്രണവിധേയമാകാതെ തീ | മനോരമ ഓൺലൈൻ ന്യൂസ് – Massive Fire Engulfs Clothing Store near the new bus stand in Kozhikode | Latest News Malayalam

0
17
Advertisement


നഗരമാകെ കറുത്ത പുക, സമീപത്തെ കടകളിലേക്കും പടരുന്നു; നിയന്ത്രണവിധേയമാകാതെ തീ | മനോരമ ഓൺലൈൻ ന്യൂസ് – Massive Fire Engulfs Clothing Store near the new bus stand in Kozhikode | Latest News Malayalam | Malayala Manorama Online News






















ഓൺലൈൻ ഡെസ്ക്


Published: May 18 , 2025 06:58 PM IST


Updated: May 19, 2025 12:05 AM IST

1 minute Read

കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിന് സമീപം ഷോപ്പിങ് കോംപ്ലക്സിലുണ്ടായ തീ അണയ്ക്കാനുള്ള ശ്രമം. (Photo: സജീഷ് പി. ശങ്കരൻ/ മനോരമ)

കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിന് സമീപം ഷോപ്പിങ് കോംപ്ലക്സിലുണ്ടായ തീ അണയ്ക്കാനുള്ള ശ്രമം. (Photo: സജീഷ് പി. ശങ്കരൻ/ മനോരമ)

കോഴിക്കോട് ∙ പുതിയ ബസ്‌സ്റ്റാൻഡിനു സമീപത്തെ വസ്ത്രവ്യാപാര ശാലയിൽ ഉണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി. തീപിടിത്തമുണ്ടായി അഞ്ചാം മണിക്കൂറിലാണ് തീ നിയന്ത്രണവിധേയമാകുന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീ അണയ്ക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നതായി എസ്‌പി ടി.നാരായണൻ പറഞ്ഞു. രാസവസ്തുക്കൾ ഉപയോഗിച്ച് തീ അണയ്ക്കാനുള്ള ശ്രമവും തുടരുകയാണ്. കെട്ടിടം പൂർണമായും കത്തിനശിക്കുന്ന നിലയിലാണ്. തുണിത്തരങ്ങളാണ് കത്തുന്നതെന്ന് കാലിക്കറ്റ് ടെക്സ്റ്റൈൽസിലെ ജീവനക്കാർ പറഞ്ഞു. തുണിത്തരങ്ങൾ ഇട്ടുവച്ചത് പ്ലാസ്റ്റിക് കവറുകളിലാണ്.  തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ച് 2 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറി കോഴിക്കോട് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. 

calicut-fire-info-card

അവധിക്കാലമായതിനാൽ സ്കൂൾ വിദ്യാർ‌ഥികൾക്കു വേണ്ടി ധാരാളം തുണിത്തരങ്ങൾ കരുതിയിരുന്നു. ഞായറാഴ്ച ആയതിനാൽ പരിസരത്ത് തിരക്ക് കുറവായിരുന്നു. ഇത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. ആളപായമില്ലെന്നാണ് വിവരം. അഗ്നിരക്ഷാസേനയുടെ 20 യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. വെള്ളം തീർന്ന അഗ്നിരക്ഷാ യൂണിറ്റുകൾ തിരികെപോയി വെള്ളവുമായി സംഭവസ്ഥലത്തേക്ക് എത്തുന്നുണ്ട്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും അഗ്നിരക്ഷ സേന യൂണിറ്റ് എത്തിയിട്ടുണ്ട്. 

രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ കലക്ടർ സ്ഥലത്തെത്തി. സമീപ ജില്ലകളിൽ നിന്നും അഗ്നിരക്ഷാ യൂണിറ്റുകൾ‌ എത്തിച്ചിരുന്നു. താഴെയുള്ള മെഡിക്കൽ സ്റ്റോറിൽ നിന്നാണ് തീപിടിച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത്. എന്നാൽ ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല. കടയിൽ തീ പടർന്നപ്പോൾത്തന്നെ ആളുകൾ ഓടിമാറിയെന്ന് നാട്ടുകാർ പറഞ്ഞു. മൂന്നു നിലക്കെട്ടിടത്തിനാണ് തീ പിടിച്ചത്.

ബസ് സ്റ്റാൻഡിലെ ബസുകൾ സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയിട്ടുണ്ട്. പ്രദേശത്താകെ പുക പടർന്നിട്ടുണ്ട്. ഈ ഭാഗത്തേക്കുള്ള ഗതാഗതത്തിന് പൊലീസ് ന‌ിയന്ത്രണമേർപ്പെടുത്തി. ബസ്‌സ്റ്റാൻഡ് പരിസരത്തെ റോഡ് അടച്ചതോടെ നഗരത്തിലെ മറ്റു ഭാഗങ്ങളിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. സമീപത്തെ മുഴുവൻ കടകളിലുമുള്ളവരെ പൊലീസ് ഒഴിപ്പിച്ചു. പ്രദേശത്തെ എല്ലാ കടകളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്ന് മേയർ ബീനാ ഫിലിപ്പ് അറിയിച്ചു.

English Summary:

Massive Fire Engulfs Clothing Store near the new bus stand in Kozhikode: Kozhikode fire rages near the new bus stand, destroying a clothing store and spreading to adjacent buildings. Authorities are on the scene, battling the blaze and coordinating rescue efforts, thankfully with no reported casualties.





5cto6k5d81tu0lvou294edosp8 mo-news-common-kozhikodenews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-kerala-organisations-fire-force mo-judiciary-lawndorder-keralapolice mo-news-common-fire mo-news-common-keralanews






Source link

LEAVE A REPLY

Please enter your comment!
Please enter your name here

5 × two =