
കൊച്ചിയില്‍ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ നടി ലക്ഷ്മി മേനോനെ പൊലീസ് ചോദ്യം ചെയ്യും. ബാറിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയതെന്നാണ് പരാതി. തട്ടിക്കൊണ്ടു പോയ സംഘത്തില്‍ ലക്ഷ്മിയും ഉണ്ടായിരുന്നുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. നടിക്കൊപ്പമുണ്ടായിരുന്ന മിഥുന്‍, അനീഷ്, സോനമോള്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തൃപ്പൂണിത്തുറ സ്വദേശിയായ ലക്ഷ്മി 2011 ല്‍ വിനയന്‍ ചിത്രം രഘുവിന്‍റെ സ്വന്തം റസിയയിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നാലെ കുംകിയില്‍ വിക്രം പ്രഭുവിന്‍റെ നായികയായി. സുന്ദരപാണ്ഡ്യനിലടക്കം തമിഴില്‍ ശ്രദ്ധേയമായ ചിത്രങ്ങളും അവര്‍ ചെയ്തിട്ടുണ്ട്.
ENGLISH SUMMARY:
Lakshmi Menon is being questioned in connection with the Kochi IT employee kidnapping case. The actress is implicated following a dispute at a bar, leading to the alleged abduction.
mmtv-tags-kidnap 3tc2evgnm1jon81vliqa66t2hh-list ernakulam-bureau mmtv-tags-actress mmtv-tags-kochi 562g2mbglkt9rpg4f0a673i02u-list 2qshae5d19bh8bpnonndamjm88 mmtv-tags-kerala-police