‘കണക്കു തീർത്ത്’ കൈനകരി വില്ലേജ് ബോട്ട് ക്ലബ്; വീയപുരത്തിന്റെ ‘വീരു’ പുന്നമടയിൽ ജലരാജാവ് | Nehru Trophy Boat Race 2025 | Nehru Boat Race 2025 date and time | Kerala boat race 2025 schedule | Snake Boat Race Kerala 2025 | Nehru Trophy live streaming | Nehru Trophy Vallamkali 2025 | Kerala Boat Race 2025 live | Nehru Trophy date 2025 | When is Nehru Trophy Boat Race 2025? | How to watch Nehru Trophy Boat Race live? | Where is Nehru Trophy Boat Race held? | നെഹ്റു ട്രോഫി വള്ളംകളി 2025 | നെഹ്റു ട്രോഫി തീയതി 2025 | കേരള വള്ളംകളി 2025 | നെഹ്റു ട്രോഫി ലൈവ്

Date:

- Advertisement -


ആലപ്പുഴ∙ ഓളവും തീരവും സാക്ഷി; വീയപുരത്തിന്റെ ‘വീരു’ പുന്നമടയിൽ ജലരാജാവ്. കഴിഞ്ഞ തവണ മൈക്രോ സെക്കന്റിനു കൈവിട്ട കിരീടം തിരിച്ചു പിടിച്ച കൈനകരി വില്ലേജ് ബോട്ട് ക്ലബിന്റെ കരുത്തിൽ വീയപുരം ചുണ്ടൻ (4:21:084) നെഹ്റു ട്രോഫി വള്ളംകളിയിൽ കന്നിക്കിരീടം ചൂടി. വില്ലേജ് ബോട്ട് ക്ലബിന്റെ മൂന്നാം കിരീട നേട്ടമാണിത്. പുന്നമട ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടൻ (4:21:782) രണ്ടാം സ്ഥാനം നേടി. പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ മേൽപ്പാടം ചുണ്ടൻ (4:21:933) മൂന്നാം സ്ഥാനവും നിരണം ബോട്ട് ക്ലബിന്റെ നിരണം ചുണ്ടൻ (4:22:035) നാലാം സ്ഥാനവും നേടി.

nehru-trophy-boat-race-veeyapuram-chundan-6
ആലപ്പുഴ പുന്നമട കായലിൽ നടന്ന നെഹ്റു ട്രോഫി വള്ളംകളിയിൽ ചുണ്ടൻവള്ളങ്ങളുടെ ഫൈനലിൽ ഒന്നാം സ്ഥാനം നേടിയ കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വീയപ്പുരം ചുണ്ടൻ (നാലാം ട്രാക്കിൽ) ഫിനിഷിങ്ങിലേക്കു കുതിക്കുന്നു. രണ്ടാം സ്ഥാനത്ത് പുന്നമട ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടൻ (മൂന്നാം ട്രാക്കിൽ), മൂന്നാം സ്ഥാനത്ത് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേൽപ്പാടം ചുണ്ടൻ (ഒന്നാം ട്രാക്കിൽ), നാലാം സ്ഥാനത്ത് നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടൻ (രണ്ടാം ട്രാക്കിൽ) എന്നീ വള്ളങ്ങൾ പിന്തുടരുന്നു. ചിത്രം: സജീഷ് ശങ്കർ / മനോരമ

സെക്കൻഡിന്റെ വില ഏറ്റവുമധികം മനസ്സിലാക്കിയ ടീമാണു വില്ലേജ് ബോട്ട് ക്ലബ് (വിബിസി) കൈനകരി. 0.005 സെക്കൻഡിനു കഴിഞ്ഞ വർഷം കൈവിട്ട നെഹ്റു ട്രോഫി വ്യക്തമായ ലീഡിൽ സ്വന്തമാക്കാൻ ഇത്തവണ ടീമിനായി. കഴിഞ്ഞവർഷം മത്സരിച്ച വീയപുരം ചുണ്ടനിൽ തന്നെ വിബിസി തുഴയെറിഞ്ഞു നേടിയ കിരീടത്തിന് തിളക്കമേറെ.

nehru-trophy-boat-race-veeyapuram-chundan-2
നെഹ്റു ട്രോഫി വള്ളംകളിയിൽ കിരീടം ചൂടിയ വീയപുരം ചുണ്ടൻ തുഴഞ്ഞ കൈനകരി വില്ലേജ് ബോട്ട് ക്ലബ് അംഗങ്ങൾ ട്രോഫി ഏറ്റുവാങ്ങുന്നു. ചിത്രം: നിഖിൽരാജ് / മനോരമ

1986, 87 വർഷങ്ങളിൽ നെഹ്റു ട്രോഫി നേടിയ ടീം 1988നു ശേഷം മത്സര രംഗത്തു നിന്നു പിന്മാറുകയായിരുന്നു. 2022ൽ വീണ്ടും തിരിച്ചെത്തി. രണ്ടാം വർഷം തന്നെ മിന്നും പ്രകടനമാണു ടീം കാഴ്ചവച്ചത്. അന്ന് നിർഭാഗ്യം തട്ടിക്കളഞ്ഞ കിരീടം ഇത്തവണ കൈനകരിയിലേക്ക് എത്തും.

ചുണ്ടൻ വള്ളങ്ങളുടെ ലൂസേഴ്‌സ് ഫൈനൽ വിജയികൾ
∙ ലൂസേഴ്‌സ് ഫൈനൽ വിജയി:
∙ സെക്കന്റ് ലൂസേഴ്‌സ് ഫൈനൽ വിജയി: ചെറുതന പുത്തൻചുണ്ടൻ (തെക്കേക്കര ബോട്ട് ക്ലബ്)
∙ തേർഡ് ലൂസേഴ്‌സ് ഫൈനൽ വിജയി: സെൻറ് ജോർജ് (ഗാഗുൽത്ത ബോട്ട് ക്ലബ്)

ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളുടെ ഫലം
∙ ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സ് –1
ട്രാക്ക് 1- ആനാരി ചുണ്ടൻ (കൈനകരി ടൗൺ ബോട്ട് ക്ലബ്)
ട്രാക്ക് 2- വെള്ളംകുളങ്ങര (സെന്റ് ജോസഫ് ബോട്ട് ക്ലബ്)
ട്രാക്ക് 3- ശ്രീവിനായകൻ (മങ്കൊമ്പ് ബോട്ട് ക്ലബ്)
ട്രാക്ക് 4- കാരിച്ചാൽ (കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ്)
വിജയി: കാരിച്ചാൽ (കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ്)

∙ ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സ് – 2
ട്രാക്ക് 1- കരുവാറ്റ (ബിബിഎം ബോട്ട് ക്ലബ്)
ട്രാക്ക് 2- ചെറുതന പുത്തൻചുണ്ടൻ (തെക്കേക്കര ബോട്ട് ക്ലബ്)
ട്രാക്ക് 3- നടുവിലെ പറമ്പൻ (ഇമ്മാനുവൽ ബോട്ട് ക്ലബ്)
ട്രാക്ക് 4- പായിപ്പാടൻ 2 (പായിപ്പാട് ബോട്ട് ക്ലബ്)
വിജയി: നടുവിലെ പറമ്പൻ (ഇമ്മാനുവൽ ബോട്ട് ക്ലബ്)

ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സ് – 3
ട്രാക്ക് 1- ചമ്പക്കുളം (ചങ്ങനാശേരി ബോട്ട് ക്ലബ്)
ട്രാക്ക് 2- തലവടി ചുണ്ടന്‍ (യുബിസി കൈനകരി)
ട്രാക്ക് 3- മേൽപ്പാടം ചുണ്ടൻ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്)
ട്രാക്ക് 4- ആലപ്പാടൻ (വെള്ളൂർ ബോട്ട് ക്ലബ്)
വിജയി: മേൽപ്പാടം ചുണ്ടൻ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്)

ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സ് – 4
ട്രാക്ക് 1 – സെൻറ് ജോർജ് (ഗാഗുൽത്ത ബോട്ട് ക്ലബ്)
ട്രാക്ക് 2 – നടുഭാഗം (പുന്നമട ബോട്ട് ക്ലബ്)
ട്രാക്ക് 3 – നിരണം (നിരണം ബോട്ട് ക്ലബ്)
ട്രാക്ക് 4 – വലിയ ദിവാൻജി (നിരണം ചുണ്ടൻ ഫാൻസ് ബോട്ട് ക്ലബ്)
വിജയി: നടുഭാഗം (പുന്നമട ബോട്ട് ക്ലബ്)

ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സ് – 5
ട്രാക്ക് 1- സെൻറ് പയസ് ടെൻത് (സെന്റ് പയസ് ടെൻത് ബോട്ട് ക്ലബ്)
ട്രാക്ക് 2 – ജവഹർ തായങ്കരി (ഫ്രണ്ട്സ് ബോട്ട് ക്ലബ്)
ട്രാക്ക് 3 – പായിപ്പാടൻ (കുമരകം ടൗൺ ബോട്ട് ക്ലബ്)
ട്രാക്ക് 4 – വള്ളമില്ല
വിജയി: പായിപ്പാടൻ (കുമരകം ടൗൺ ബോട്ട് ക്ലബ്)

nehru-trophy-boat-race-mass-drill-1
ആലപ്പുഴ പുന്നമട കായലിൽ നടന്ന നെഹ്റു ട്രോഫി വള്ളംകളിയിൽ മത്സരങ്ങൾക്കു മുന്നോടിയായി നടന്ന മാസ് ഡ്രിൽ. ചിത്രം: സജീഷ് ശങ്കർ / മനോരമ

ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സ് – 6
ട്രാക്ക് 1- വീയപുരം (വിബിസി കൈനകരി)
ട്രാക്ക് 2 – ആയാപറമ്പ് പാണ്ടി (കെസിബിസി ബി ടീം)
ട്രാക്ക് 3 – വള്ളമില്ല
ട്രാക്ക് 4 – വള്ളമില്ല
വിജയി: വീയപുരം (വിബിസി കൈനകരി)

നെഹ്റു ട്രോഫിക്ക് 10 കോടി; ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ തുടക്കം ആലപ്പുഴയിൽ 
71ാം നെഹ്റു ട്രോഫി വള്ളംകളിക്ക്  പുന്നമടക്കായലിൽ തുടക്കം. മന്ത്രി പി.എ.മുഹമ്മദ് റിയാസ് ജലോത്സവം ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ നെഹ്റു ട്രോഫിക്ക് 10കോടി രൂപ അനുവദിച്ചതായി അദ്ദേഹം പറഞ്ഞു. നവകേരള സദസിന്റെ ഭാഗമായി നെഹ്റു പവലിയന് 7 കോടി രൂപയും പി.പി.ചിത്തരഞ്ജൻ എംഎൽഎയുടെ ഫണ്ടിൽ നിന്ന് 2 കോടി രുപയും ടൂറിസം വകുപ്പ് ഒരു കോടിരൂപയുമാണ് അനുവദിച്ചത്. ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ തുടക്കം ആലപ്പുഴയിൽ ആയിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിച്ചു. സിംബാബ്‌വേ ഡപ്യൂട്ടി മന്ത്രി രാജേഷ് കുമാർ ഇന്ദുകാന്ത് മോദി അതിഥിയായിരുന്നു. 9 വിഭാഗങ്ങളിലായി 75 കളിവള്ളങ്ങളാണു മത്സരിക്കുന്നത്. ചുണ്ടൻവള്ളങ്ങൾ 21 എണ്ണമുണ്ട്. ചുരുളൻ 3, ഇരുട്ടുകുത്തി എ 5, ഇരുട്ടുകുത്തി ബി 18, ഇരുട്ടുകുത്തി സി 14, വെപ്പ് എ 5, വെപ്പ് ബി 3, തെക്കനോടി തറ 2, തെക്കനോടി കെട്ട് 4 എന്നിങ്ങനെയും പോരിനിറങ്ങും. രാവിലെ 11ന് ആരംഭിച്ച ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങൾ  അവസാനിച്ചു. 

നെഹ്റു ട്രോഫി വള്ളംകളിയിൽ നിന്ന്. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
നെഹ്റു ട്രോഫി വള്ളംകളിയിൽ നിന്ന്. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

കെട്ടിവലിച്ച ബോട്ട് നിയന്ത്രണംവിട്ട് അപകടം; നടുവിലെപറമ്പൻ ചുണ്ടൻ മുങ്ങി, ആളപായമില്ല 
വേമ്പനാട് കായലിൽ ചിത്തിരയ്ക്ക് സമീപം നടുവിലെ പറമ്പൻ ചുണ്ടൻ മുങ്ങി. നെഹ്റു ട്രോഫി വള്ളംകളിയിൽ പങ്കെടുക്കാൻ വരുമ്പോഴാണ് അപകടം. വള്ളം കെട്ടിവലിച്ച് കൊണ്ടുവന്ന ബോട്ട് നിയന്ത്രണം വിട്ടാണ് അപകടം ഉണ്ടായത്. ആളപായമില്ല. ചുണ്ടനിലെ തുഴകൾ നഷ്ടപ്പെട്ടു. കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബാണ് വള്ളം തുഴയുന്നത്.

നെഹ്റു ട്രോഫി വള്ളംകളിയിൽ നിന്ന്. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ
നെഹ്റു ട്രോഫി വള്ളംകളിയിൽ നിന്ന്. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙ മനോരമ

ഇത്തവണ തകർക്കപ്പെടാൻ സാധ്യതയുള്ള റെക്കോർഡുകൾ 
1. പള്ളാത്തുരുത്തി ബോട്ട് ക്ലബ് (പിബിസി) തുഴയുന്ന മേൽപാടം ചുണ്ടൻ വിജയിച്ചാൽ തുടർച്ചയായ ഏറ്റവും കൂടുതൽ നെഹ്റു ട്രോഫി നേടിയ ക്ലബ് പിബിസിയാകും. ഡബിൾ ഹാട്രിക് നേടുന്ന ആദ്യ ടീമും ഈ വർഷം ചമ്പക്കുളം മൂലം വള്ളംകളിയും കരുമാടി വള്ളംകളിയും വിജയിച്ച പിബിസിക്കു സീസണിലെ ആദ്യ മൂന്നു മത്സരങ്ങളിൽ നിന്നു തന്നെ ഹാട്രിക് വിജയമാകും.
2. യുണൈറ്റഡ് ബോട്ട് ക്ലബ് കൈനകരി തുഴയുന്ന തലവടി ചുണ്ടൻ വിജയിച്ചാൽ ഏറ്റവും കൂടുതൽ നെഹ്റു ട്രോഫി നേടിയ ക്ലബ്ബെന്ന സ്വന്തം റെക്കോർഡ് യുബിസി പുതുക്കും. നിലവിൽ 12 ട്രോഫികൾ.
3. 2024ൽ ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്സിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് ഫിനിഷ് ചെയ്ത സമയം 4 മിനിറ്റ് 14.35 സെക്കൻഡ്. ഏറ്റവും വേഗത്തിൽ ഫിനിഷ് ചെയ്ത ചുണ്ടൻ. വേഗ റെക്കോർഡ് തകർക്കപ്പെടാൻ സാധ്യത.
4. നിരണം ബോട്ട് ക്ലബ് തുഴയുന്ന നിരണം ചുണ്ടൻ വിജയിച്ചാൽ നെഹ്റു ട്രോഫി നേടുന്ന ഏറ്റവും കിഴക്കു നിന്നുള്ള ചുണ്ടനാകും. പത്തനംതിട്ടയിൽ നിന്നുള്ള ആദ്യ ചുണ്ടനും.
5. ഇതിനു പുറമേ ആദ്യ നെഹ്റു ട്രോഫി നേടാൻ ഒരു ഡസനോളം ചുണ്ടനുകളും ക്ലബ്ബുകളും.

ചരിത്രമെഴുതാൻ പള്ളാത്തുരുത്തി
ഡബിൾ ഹാട്രിക്– അതിൽക്കുറഞ്ഞൊന്നും പിബിസി പള്ളാത്തുരുത്തി ലക്ഷ്യമിടുന്നില്ല. തുടർച്ചയായി അഞ്ചു നെഹ്റു ട്രോഫി വിജയങ്ങളെന്ന നേട്ടത്തിലെത്തുന്ന ആദ്യ ടീമായ പിബിസി അടുത്ത ജയത്തിനായി തീവ്ര പരിശീലനത്തിലായിരുന്നു. 2018, 19, 22, 23, 24 വർഷങ്ങളിലായാണു നേട്ടം. 2020, 21 വർഷങ്ങളിൽ നെഹ്റു ട്രോഫി നടന്നിരുന്നില്ല. 1988, 1998 വർഷങ്ങളിലും നേരത്തെ പിബിസി നെഹ്റു ട്രോഫി നേടിയിരുന്നു. 

നെഹ്റു ട്രോഫി വള്ളംകളിയിൽ നിന്ന്. ചിത്രം: സജീഷ് ശങ്കർ ∙ മനോരമ
നെഹ്റു ട്രോഫി വള്ളംകളിയിൽ നിന്ന്. ചിത്രം: സജീഷ് ശങ്കർ ∙ മനോരമ

ആദ്യ നാലു ചാംപ്യൻസ് ബോട്ട് ലീഗുകളിൽ ടൈറ്റിൽ വിജയികളായതും പിബിസിയാണ്. ക്യാപ്റ്റൻമാരായ അലൻ മൂന്നുതൈക്കൽ, എയ്ഡൻ മൂന്നുതൈക്കൽ എന്നിവരുടെ നേതൃത്വത്തിൽ ഹാട്രിക് നേട്ടവും പിബിസി ലക്ഷ്യമിടുന്നു. ഈ സീസണിൽ ആദ്യ മത്സരങ്ങളായ ചമ്പക്കുളം മൂലം ജലോത്സവം, കരുമാടി വള്ളംകളി എന്നിവ ജയിച്ച പിബിസിക്കു സീസണിലെ ഹാട്രിക്കുമാണു ലക്ഷ്യം. പുതിയ ചുണ്ടനുകളിൽ ഒന്നായ മേൽപാടം ചുണ്ടനിൽ ഇത്തവണയും വിജയം ആവർത്തിക്കുമെന്നു ക്ലബ്ബിന്റെ പ്രസിഡന്റ് വി.ജയപ്രസാദ്, വർക്കിങ് പ്രസിഡന്റ് സുനീർ കമ്പിവേലി, സെക്രട്ടറി അഭിലാഷ് അശോകൻ, ലീഡിങ് ക്യാപ്റ്റൻ പി.പി.മനോജ് എന്നിവർ പറഞ്ഞു.

punnamada-boat-race
നെഹ്റു ട്രോഫി വള്ളംകളിയിൽ നിന്ന്. ചിത്രം:വിഘ്നേഷ് ∙ മനോരമ

തിരിച്ചടിക്കാൻ വിബിസി
സെക്കൻഡിന്റെ വില ഏറ്റവുമധികം മനസ്സിലാക്കിയ ടീമാണു വില്ലേജ് ബോട്ട് ക്ലബ് (വിബിസി) കൈനകരി. 0.005 സെക്കൻഡിനു കഴിഞ്ഞ വർഷം കൈവിട്ട നെഹ്റു ട്രോഫി വ്യക്തമായ ലീഡിൽ സ്വന്തമാക്കാൻ ഏറെ നേരത്തെ തന്നെ വിബിസി തയാറെടുപ്പ് തുടങ്ങിയിരുന്നു. കഴിഞ്ഞവർഷം മത്സരിച്ച വീയപുരം ചുണ്ടനിൽ തന്നെ വിബിസി തുഴയെറിയുമ്പോൾ പോരാട്ടവീര്യം ഇരട്ടിയാകുന്നു. 1986, 87 വർഷങ്ങളിൽ നെഹ്റു ട്രോഫി നേടിയ ടീം 1988നു ശേഷം മത്സര രംഗത്തു നിന്നു പിന്മാറുകയായിരുന്നു.  2022ൽ വീണ്ടും തിരിച്ചെത്തി. രണ്ടാം വർഷം തന്നെ മിന്നും പ്രകടനമാണു ടീം കാഴ്ചവച്ചതെന്നും ഈ വർഷവും മികച്ച പ്രകടനം നടത്തുമെന്നും പ്രസിഡന്റ് സജു സെബാസ്റ്റ്യൻ, സെക്രട്ടറി സി.ജി.വിജയപ്പൻ, ക്യാപ്റ്റൻ ബിഫി വർഗീസ്, ലീഡിങ് ക്യാപ്റ്റൻ ബൈജു കുട്ടനാട് എന്നിവർ പറഞ്ഞു

melpadam-pallathurity-boat-club
മേൽപാടം ചുണ്ടൻ– പള്ളാത്തുരുത്തി ബോട്ട് ക്ലബ്

കാരിച്ചാലിനു സ്വന്തം ടീം
ജലചക്രവർത്തി കാരിച്ചാൽ ചുണ്ടനിൽ ഇത്തവണ കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ് എന്ന സ്വന്തം ടീമാണു തുഴയുന്നത്. കഴിഞ്ഞ വർഷത്തെ നെഹ്റു ട്രോഫി, ചാംപ്യൻസ് ട്രോഫി എന്നിവയിൽ ജേതാക്കളായ കാരിച്ചാൽ ചുണ്ടൻ ഇത്തവണ നടൻ രഞ്ജിത് സജീവിനെ ക്യാപ്റ്റനാക്കിയാണു നെഹ്റു ട്രോഫിക്കെത്തുന്നത്. 16 തവണ നെഹ്റു ട്രോഫി സ്വന്തമാക്കിയ ചുണ്ടൻ സ്വന്തം ടീമുമായി എത്തുമ്പോൾ വിജയ പ്രതീക്ഷയാണുള്ളത്. ക്ലബ് പ്രസി: എ.അജിത് കുമാർ, സെക്ര: ജീവൻ ചങ്ങളത്ത്, ലീഡിങ് ക്യാപ്റ്റൻ: ബിജു നടുവിലേക്കരി.

vbc-kainagary
വീയപുരം ചുണ്ടൻ– വിബിസി കൈനകരി

വാശി തീർക്കാൻ കുമരകം ടൗൺ ബോട്ട് ക്ലബ്
1971ൽ രൂപീകരിച്ച ക്ലബ് പലപ്പോഴും കുമരകത്തിന്റെ വീറുമായെത്തി പുന്നമടയെ പുളകംകൊള്ളിച്ചിട്ടുണ്ട്. 2004, 05, 06, 07 എന്നീ വർഷങ്ങളിൽ 4 തുടർ വിജയങ്ങൾ ഉൾപ്പെടെ ആകെ 6 നെഹ്റു ട്രോഫി കിരീടനേട്ടങ്ങൾ. 1999, 2010 എന്നീ വർഷങ്ങളിലും നെഹ്റു ട്രോഫി നേടി. എന്നാൽ കഴിഞ്ഞ വർഷം നെഹ്റു ട്രോഫിയിൽ സ്റ്റാർട്ടിങ്ങിലെ പ്രശ്നവും താഴത്തങ്ങാടിയിൽ മഴയും കാരണം മികച്ച പ്രകടനം നടത്താനായിരുന്നില്ല. തർക്കങ്ങൾ കഴിഞ്ഞെങ്കിലും അതിന്റെ വാശിയും വീറും ഇരട്ടിയാക്കിയാണു പായിപ്പാടൻ ചുണ്ടനിൽ കുമരകത്തിന്റെ ഈ വരവ്. 2005, 06, 07 വർഷങ്ങളിൽ ഹാട്രിക് നേടിയ വള്ളവും ക്ലബ്ബും ഒന്നിച്ചു വരുമ്പോൾ വെള്ളിക്കപ്പിൽ മുത്തമിടുമെന്ന് ആരാധകരും പ്രതീക്ഷിക്കുന്നു. പ്രസിഡന്റ്: കെ.മിഥുൻ, സെക്രട്ടറി: അനന്തു ഷാജി. ക്യാപ്റ്റൻ ടോണി വർക്കിച്ചൻ, ലീഡിങ് ക്യാപ്റ്റൻ എം.എ.പൊന്നപ്പൻ എന്നിവരാണു നേതൃത്വം നൽകുന്നത്.

കാരിച്ചാൽ ചുണ്ടൻ– കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ്
കാരിച്ചാൽ ചുണ്ടൻ– കാരിച്ചാൽ ചുണ്ടൻ ബോട്ട് ക്ലബ്

കിഴക്കിന്റെ നിരണം
പത്തനംതിട്ട ജില്ലയിൽ നിന്നു നെഹ്റു ട്രോഫിയിൽ ചുണ്ടനിൽ മത്സരിക്കുന്ന ഏക ക്ലബ്ബാണു നിരണം ബോട്ട് ക്ലബ്. 2022ൽ ക്ലബ് രൂപീകരിച്ച വർഷം തന്നെ പുത്തൻ ചുണ്ടനിലെത്തി ഏഴാം സ്ഥാനം നേടി. 2023, 2024 വർഷങ്ങളിലും സ്വന്തം ചുണ്ടനിലാണു മത്സരിച്ചത്. 2024ൽ അഞ്ചാം സ്ഥാനവും കഴിഞ്ഞ വർഷം നാലാം സ്ഥാനവും നേടി. കഴിഞ്ഞ വർഷം സിബിഎലിൽ മൂന്നാമതുമെത്തി. ഇത്തവണയും സ്വന്തം ചുണ്ടനിൽ മത്സരിക്കാനിറങ്ങുമ്പോൾ ഒന്നാം സ്ഥാനം തന്നെയാണു ലക്ഷ്യം. പ്രസി: റെജി അടിവാക്കൽ, സെക്ര: ബിജു വർഗീസ്, ക്യാപ്റ്റൻ: കെ.ജി.ഏബ്രഹാം, ലീഡിങ് ക്യാപ്റ്റൻ: രാഹുൽ പ്രകാശ്.

payipadan-boat-club
പായിപ്പാടൻ ചുണ്ടൻ– കുമരകം ടൗൺ ബോട്ട് ക്ലബ്

കൈനകരിക്കരുത്തിൽ യുബിസി
12 നെഹ്റു ട്രോഫികളുമായി ഏറ്റവും കൂടുതൽ നെഹ്റു ട്രോഫി വിജയങ്ങളുള്ള ടീമാണു യുബിസി. ശക്തമായ ആരാധകവൃന്ദം കരുത്ത്. സമീപ വർഷങ്ങളിൽ നെഹ്റു ട്രോഫി നേടാനായില്ലെന്ന പരാതി തീർക്കാനാണ് ഇത്തവണത്തെ വരവ്. 1963, 64, 65 വർഷങ്ങളിലും 1989, 90, 91 വർഷങ്ങളിലുമായി രണ്ടു ഹാട്രിക്കുകളും ക്ലബ് നേടിയിട്ടുണ്ട്. 1968, 70, 76, 79, 93, 2014 എന്നീ വർഷങ്ങളിലും വിജയികളായി. കഴിഞ്ഞ വർഷത്തെ അതേ കൂട്ടുകെട്ടിൽ മൂന്നു വർഷം മാത്രം പഴക്കമുള്ള തലവടി ചുണ്ടനിലാണു ക്ലബ് നെഹ്റു ട്രോഫിക്കെത്തുന്നതെന്നു ക്ലബ് പ്രസിഡന്റും ലീഡിങ് ക്യാപ്റ്റനുമായ സൈജോപ്പൻ ഐസക്, സെക്രട്ടറി സജിമോൻ, ക്യാപ്റ്റൻ പത്മകുമാർ പുത്തൻപറമ്പിൽ എന്നിവർ പറഞ്ഞു. ആദ്യ രണ്ടു വർഷങ്ങളിലും ആദ്യ ആറു സ്ഥാനങ്ങളിൽ ഇടംപിടിച്ച ചുണ്ടൻ ഇത്തവണ വെള്ളിക്കപ്പ് സ്വന്തമാക്കുമെന്നു തലവടി ചുണ്ടൻ വള്ളസമിതി അംഗം ജോജി ജെ.വൈലപ്പള്ളി പറഞ്ഞു.

niranam-boat-club
നിരണം ചുണ്ടൻ– നിരണം ബോട്ട് ക്ലബ്

കരുത്തുകാട്ടാൻ പുന്നമട ബോട്ട് ക്ലബ്
2006ൽ രൂപീകരിച്ച ക്ലബ് ആദ്യം വെപ്പു വള്ളങ്ങളിലാണു തുഴഞ്ഞിരുന്നത്. നെഹ്റു ട്രോഫിയിൽ 2008, 09, 10ൽ വെപ്പ് എ ഗ്രേഡ് വള്ളത്തിൽ ഹാട്രിക് നേടി. സിബിഎൽ നാലു സീസണുകളിലും പങ്കെടുത്തിട്ടുണ്ട്. 2019ൽ നെഹ്റു ട്രോഫി ഉൾപ്പെടെ 12ൽ 11 സിബിഎൽ മത്സരങ്ങളും വിജയിച്ച നടുഭാഗം ചുണ്ടനിലാണു ടീം എത്തുന്നത്. പ്രസിഡന്റ്: പ്രിറ്റി ചാക്കോ, സെക്രട്ടറി: ഷിബു അഗസ്റ്റിൻ. ക്യാപ്റ്റൻ: ജിന്റോ ജോമി കണ്ടംകളം. ലീഡിങ് ക്യാപ്റ്റൻ: കുര്യൻ ജയിംസ്.

vbc-kainagary
തലവടി ചുണ്ടൻ– യുബിസി കൈനകരി

നവ താരോദയം ഇമ്മാനുവൽ ബോട്ട് ക്ലബ്
കുമരകത്തു നിന്നെത്തുന്ന പുതിയ ക്ലബ്ബാണ് ഇമ്മാനുവൽ ബോട്ട് ക്ലബ്. കശ്മീരിൽ നിന്നുള്ള പ്രഫഷനൽ താരങ്ങൾ ഉൾപ്പെടെയുള്ള ടീം നടുവിലേപ്പറമ്പൻ ചുണ്ടനിലാണു തുഴയുന്നത്. കുമരകം ശക്തിയിൽ നെഹ്റു ട്രോഫിയിലെ കറുത്ത കുതിരകളാകാനാണു ടീമിന്റെ ശ്രമം. പ്രസി: ജോഷി ഫെലിക്സ്, സെക്ര: വിനു ബോസ്, ക്യാപ്റ്റൻ ഏബ്രഹാം ഫെലിക്സ്, ലീഡിങ് ക്യാപ്റ്റൻ: റോച്ച സി.മാത്യു

nadubhagam-boat-club
നടുഭാഗം ചുണ്ടൻ– പുന്നമട ബോട്ട് ക്ലബ്

വരവറിയിക്കാൻ ചങ്ങനാശേരി ബോട്ട് ക്ലബ്
കുട്ടനാടിന്റെ വള്ളംകളി പാരമ്പര്യമുള്ള ജനതയാണെങ്കിലും ചങ്ങനാശേരിക്കാർക്കു സ്വന്തമായി ഒരു ക്ലബ് ഇല്ലായിരുന്നു. കഴിഞ്ഞവർഷം രൂപീകരിച്ച ക്ലബ്ബിന്റെ രണ്ടാമത്തെ മാത്രം നെഹ്റു ട്രോഫിയാണിത്. കഴിഞ്ഞവർഷം 9ാം സ്ഥാനമാണു നേടിയത്. എങ്കിലും 9 നെഹ്റു ട്രോഫി സ്വന്തമാക്കിയ ചമ്പക്കുളം ചുണ്ടനെ കൂട്ടുപിടിച്ചു ശക്തമായ ടീമായിട്ടാണു വരുന്നത്. പ്രസി: ജയിംസ് കല്ലുപാത്ര, സെക്ര: തോമസ് കൊടുപ്പുന്നക്കളം. ക്യാപ്റ്റൻ: സണ്ണി തോമസ് ഇടിമണ്ണിക്കൽ.

naduvilaparamban-boat-club
നടുവിലേപ്പറമ്പൻ ചുണ്ടൻ– ഇമ്മാനുവൽ ബോട്ട് ക്ലബ്

സ്വന്തം ചുണ്ടനിൽ സെന്റ് പയസ് ടെൻത് ബോട്ട് ക്ലബ്
നെഹ്റു ട്രോഫി വെപ്പ് ബി ഗ്രേഡ് വള്ളത്തിൽ തുടർച്ചയായി 4 തവണ ട്രോഫി നേടിയ ചരിത്രമുള്ള മങ്കൊമ്പ് സെന്റ് പയസ് ടെൻത് ബോട്ട് ക്ലബ് ഇത്തവണ സ്വന്തം ചുണ്ടനിലാണു മത്സരിക്കുന്നത്. സ്വന്തം വള്ളത്തിൽ മിന്നും പ്രകടനമാണു ടീമിന്റെ ലക്ഷ്യം. പ്രസി: ലിനു ജോസഫ് കൊച്ചുകളത്തിൽ, സെക്ര: പയസ് ഏബ്രഹാം കൊച്ചുമാടക്കശേരിൽ, ക്യാപ്റ്റൻ: സജി വർഗീസ് കാവാലം.

ചമ്പക്കുളം ചുണ്ടൻ– ചങ്ങനാശേരി ബോട്ട് ക്ലബ്
ചമ്പക്കുളം ചുണ്ടൻ– ചങ്ങനാശേരി ബോട്ട് ക്ലബ്

ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സിലെ മത്സര ക്രമം 
ഹീറ്റ്സ് 1
ട്രാക്ക് 1- ആനാരി ചുണ്ടൻ
ട്രാക്ക് 2- വെള്ളംകുളങ്ങര
ട്രാക്ക് 3- ശ്രീവിനായകൻ
ട്രാക്ക് 4- കാരിച്ചാൽ

സെന്റ് പയസ് ചുണ്ടൻ– സെന്റ് പയസ് ടെൻത് ബോട്ട് ക്ലബ്
സെന്റ് പയസ് ചുണ്ടൻ– സെന്റ് പയസ് ടെൻത് ബോട്ട് ക്ലബ്

ഹീറ്റ്സ് 2
ട്രാക്ക് 1- കരുവാറ്റ
ട്രാക്ക് 2- ചെറുതന പുത്തൻചുണ്ടൻ
ട്രാക്ക് 3- നടുവിലെ പറമ്പൻ
ട്രാക്ക് 4- പായിപ്പാടൻ 2

നെഹ്റു ട്രോഫി വള്ളംകളിയിൽ നിന്ന്. ചിത്രം:സജിത് ബാബു ∙ മനോരമ
നെഹ്റു ട്രോഫി വള്ളംകളിയിൽ നിന്ന്. ചിത്രം:സജിത് ബാബു ∙ മനോരമ

ഹീറ്റ്സ് 3
ട്രാക്ക് 1- ചമ്പക്കുളം
ട്രാക്ക് 2- തലവടി ചുണ്ടന്‍
ട്രാക്ക് 3- മേൽപ്പാടം ചുണ്ടൻ
ട്രാക്ക് 4- ആലപ്പാടൻ

നെഹ്റു ട്രോഫി വള്ളംകളിയിൽ നിന്ന് ചിത്രം: സജീഷ് ശങ്കർ ∙ മനോരമ
നെഹ്റു ട്രോഫി വള്ളംകളിയിൽ നിന്ന് ചിത്രം: സജീഷ് ശങ്കർ ∙ മനോരമ

ഹീറ്റ്സ് 4
ട്രാക്ക് 1- സെൻറ് ജോർജ്
ട്രാക്ക് 2- നടുഭാഗം
ട്രാക്ക് 3- നിരണം
ട്രാക്ക് 4- വലിയ ദിവാൻജി

ഒരു‘വട്ടം’ കൂടി പുന്നമടയിലെ നെട്ടായത്തിൽ ഇന്നു രാവിലെ 11 മുതൽ കളിവള്ളങ്ങളുടെ മത്സരം ആരംഭിക്കാനിരിക്കെ ഇന്നലെ വൈകിട്ടു കായൽപുറം സെന്റ് ജോസഫ് ബോട്ട് ക്ലബ് തുഴയുന്ന വെള്ളംകുളങ്ങര ചുണ്ടൻ വട്ടക്കായലിൽ പരിശീലനം നടത്തുന്നു. 21 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 75 കളിവള്ളങ്ങളാണു 9 വിഭാഗങ്ങളിലായി വള്ളംകളിയിൽ മത്സരിക്കുന്നത്. ചിത്രം: സജീഷ് ശങ്കർ / മനോരമ
ഒരു‘വട്ടം’ കൂടി പുന്നമടയിലെ നെട്ടായത്തിൽ ഇന്നു രാവിലെ 11 മുതൽ കളിവള്ളങ്ങളുടെ മത്സരം ആരംഭിക്കാനിരിക്കെ ഇന്നലെ വൈകിട്ടു കായൽപുറം സെന്റ് ജോസഫ് ബോട്ട് ക്ലബ് തുഴയുന്ന വെള്ളംകുളങ്ങര ചുണ്ടൻ വട്ടക്കായലിൽ പരിശീലനം നടത്തുന്നു. 21 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 75 കളിവള്ളങ്ങളാണു 9 വിഭാഗങ്ങളിലായി വള്ളംകളിയിൽ മത്സരിക്കുന്നത്. ചിത്രം: സജീഷ് ശങ്കർ / മനോരമ

ഹീറ്റ്സ് 5
ട്രാക്ക് 1- സെൻറ് പയസ് ടെൻത്
ട്രാക്ക് 2- ജവഹർ തായങ്കരി
ട്രാക്ക് 3- പായിപ്പാടൻ
ട്രാക്ക് 4- വള്ളമില്ല

nehru-trophy-boat-race
നെഹ്റു ട്രോഫി വള്ളംകളിക്ക് മുൻപായി പരിശീലന തുഴച്ചിൽ നടത്തുന്ന ചമ്പക്കുളം ചുണ്ടൻ

ഹീറ്റ്സ് 6
ട്രാക്ക് 1- വീയപുരം
ട്രാക്ക് 2- ആയാപറമ്പ് പാണ്ടി
ട്രാക്ക് 3- വള്ളമില്ല
ട്രാക്ക് 4- വള്ളമില്ല

നാളെ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിക്കായി സ്റ്റാർട്ടിങ് പോയിന്റ് ഒരുങ്ങുന്നു. ചിത്രം: മനോരമ
നെഹ്റു ട്രോഫി വള്ളംകളിക്കായി സ്റ്റാർട്ടിങ് പോയിന്റ് ഒരുങ്ങുന്നു. ചിത്രം: മനോരമ

പരാതികൾ സ്വീകരിക്കാൻ അഞ്ചംഗ ജൂറി ഓഫ് അപ്പീൽ
ആലപ്പുഴ∙ നെഹ്റു ട്രോഫി വള്ളംകളിയുടെ നടത്തിപ്പ്, മത്സരഫലം എന്നിവ സംബന്ധിച്ചു പരാതികൾ ഉണ്ടായാൽ സ്വീകരിക്കാൻ അഞ്ചംഗ ജൂറി ഓഫ് അപ്പീൽ രൂപീകരിച്ചു. എഡിഎം ചെയർമാനും ജില്ലാ ഗവ. പ്ലീഡർ, ജില്ലാ ലോ ഓഫിസർ, എൻടിബിആർ എക്സിക്യൂട്ടീവ് അംഗങ്ങളായ സി.കെ.സദാശിവൻ, ആർ.കെ.കുറുപ്പ് എന്നിവരടങ്ങിയതാണു ജൂറി ഓഫ് അപ്പീൽ. പരാതികൾ പരിശോധിച്ച് അന്തിമതീരുമാനമെടുക്കാൻ ജൂറി ഓഫ് അപ്പീലിന് അധികാരമുണ്ട്. കഴിഞ്ഞ വർഷം ചുണ്ടൻ വിഭാഗത്തിലെ ഫൈനൽ മത്സരത്തിൽ വിജയിയെച്ചൊല്ലി തർക്കമുണ്ടായപ്പോൾ പ്രശ്നത്തിൽ തീരുമാനമെടുക്കാൻ ജൂറി ഓഫ് അപ്പീൽ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഇത്തവണ ജൂറി ഓഫ് അപ്പീലിനെ നേരത്തെ രൂപീകരിച്ചത്.

ചുരുളന്‍ വള്ളങ്ങളുടെ മത്സരക്രമം (ഫൈനല്‍ മാത്രം)
ട്രാക്ക് 1 – വേലങ്ങാടന്‍
ട്രാക്ക് 2 – കോടിമത
ട്രാക്ക് 3 – മൂഴി
ട്രാക്ക് 4 – വള്ളമില്ല

ഇരുട്ടുകുത്തി എ ഗ്രേഡ് വള്ളങ്ങളുടെ മത്സരക്രമം (ഫൈനല്‍ മാത്രം)
ട്രാക്ക് 1 – തുരുത്തിത്തറ
ട്രാക്ക് 2 – പി.ജി. കർണ്ണന്‍
ട്രാക്ക് 3 – പടക്കുതിര
ട്രാക്ക് 4 – മൂന്ന് തൈക്കൽ
ട്രാക്ക് 5 -മാമ്മുടൻ 

പോരൂ പുന്നമടയ്ക്ക്…
നെഹ്റു ട്രോഫി വള്ളംകളി കാണാൻ വരുന്നവർ ആഹാരവും കുടിക്കാനുള്ള വെള്ളവും ഉൾപ്പെടെ കയ്യിൽ കരുതണം. രാവിലെ 11ന് ആരംഭിക്കുന്ന വള്ളംകളി വൈകിട്ട് അഞ്ചരയോടെയാകും സമാപിക്കുക. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാണു വള്ളംകളി നടത്തുന്നത്. പ്ലാസ്റ്റിക് എവിടെയും വലിച്ചെറിയരുത്. വെയിലും മഴയും ഏൽക്കാതിരിക്കാനുള്ള സൗകര്യവും കരുതിയാൽ നല്ലത്. കഴിവതും നേരത്തെ എത്തിയെങ്കിൽ മാത്രമാകും ഇരിപ്പിടം ലഭിക്കുക.

കരുതാം ഇവ
∙ നെഹ്റു ട്രോഫി ടിക്കറ്റ്
∙ ഭക്ഷണം
∙ വെള്ളം
∙ തിരിച്ചറിയൽ കാർഡ്

ഓൺലൈൻ ടിക്കറ്റ് എടുത്തവരും പ്രിന്റഡ് ടിക്കറ്റ് കരുതണം
നെഹ്റു ട്രോഫി വള്ളംകളി കാണാൻ ടിക്കറ്റ് എടുത്ത് എത്തുന്നവരെ രാവിലെ 10 മുതൽ പവിലിയനിലേക്കു പ്രവേശിപ്പിച്ചു തുടങ്ങും. അവസാന ബോട്ട് ഉച്ചയ്ക്ക് ഒന്നിനു പുറപ്പെടും. ഓൺലൈൻ ടിക്കറ്റ് എടുത്ത എല്ലാവരും ഫിസിക്കൽ ടിക്കറ്റ് വാങ്ങിയ ശേഷമേ പവിലിയനിലേക്കും ഗാലറിയേക്കും പ്രവേശിക്കാവൂ. ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തെ ഡിടിപിസി ഓഫിസിനു മുൻപിൽ, ഓൺലൈൻ ടിക്കറ്റ് വിൽപന നടത്തിയ ബാങ്കുകളുടെ സ്റ്റാളുകൾ ഉണ്ടാകും. ടിക്കറ്റ് ബുക്ക് ചെയ്ത രേഖ കാണിച്ചാൽ ഇവിടെ നിന്നു ഫിസിക്കൽ ടിക്കറ്റ് കൈമാറും.

ടിക്കറ്റ് എടുത്തവർ എത്തേണ്ടത് ഇവിടങ്ങളിൽ
പ്ലാറ്റിനം കോർണർ, ടൂറിസ്റ്റ് ഗോൾഡ്, ടൂറിസ്റ്റ് സിൽവർ ഗാലറികളിലേക്കു ടിക്കറ്റ് എടുത്തവർക്കു ബോട്ട് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. പ്ലാറ്റിനം കോർണർ ടിക്കറ്റ് എടുത്തവർ കോടതിപ്പാലം– പുന്നമട റോഡിലുള്ള മാളികയിൽ പേ ആൻഡ് പാർക്ക് ജെട്ടിയിലെത്തണം. ടൂറിസ്റ്റ് ഗോൾഡ് ടിക്കറ്റ് എടുത്തവർ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തെ ഡിടിപിസി ജെട്ടിയിലും ടൂറിസ്റ്റ് സിൽവർ ടിക്കറ്റ് എടുത്തവർ ജലഗതാഗത വകുപ്പിന്റെ ബോട്ടുജെട്ടിയിലും എത്തണം. വിവിഐപികൾക്കു ലേക്ക് പാലസ് ജെട്ടിയിൽ നിന്നും ഇൻവിറ്റേഷൻ പാസുള്ളവർക്കു രാജീവ് ജെട്ടിയിൽ നിന്നുമാണു ബോട്ടുള്ളത്. റോസ് കോർണർ, വിക്ടറി ലൈൻ, ലേക്ക് വ്യൂ, ലോൺ തുടങ്ങിയ ടിക്കറ്റ് എടുത്തവർക്കു പുന്നമട ഫിനിഷിങ് പോയിന്റ് വഴി ഗാലറിയിലെത്താം. ഓൾ വ്യൂ ടിക്കറ്റ് എടുത്തവർ ജലഗതാഗത വകുപ്പിന്റെ ഡോക്കിനു കിഴക്കുള്ള കരയിലാണ് എത്തേണ്ടത്.

ഇനിയും ടിക്കറ്റ് എടുക്കാം
ആലപ്പുഴ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ കൗണ്ടറിൽ നിന്ന് ഇനിയും വള്ളംകളി കാണാൻ ടിക്കറ്റ് എടുക്കാം.

സഹായത്തിനു വിളിക്കാം
വള്ളംകളിക്കിടെ എന്തു സഹായത്തിനും അടുത്തുള്ള പൊലീസ് ഉദ്യോഗസ്ഥരെ സമീപിക്കാം. പുന്നമടയിൽ വിവിധയിടങ്ങളിലായി ആംബുലൻസുകളും സജ്ജമാക്കിയിട്ടുണ്ട്.
പൊലീസ്– 100, 112
അഗ്നിരക്ഷാസേന– 101
ആംബുലൻസ്– 108
വിമൻ ഹെൽപ്‌ലൈൻ– 1091
ചൈൽഡ് ഹെൽപ്‌ലൈൻ– 1098
പൊലീസ് കൺട്രോൾ റൂം– 0477 2251166
കലക്ടർ– 0477 2251720
ജില്ലാ പൊലീസ് മേധാവി– 0477 2251326



Source link

- Advertisement -

Top Selling Gadgets

LEAVE A REPLY

Please enter your comment!
Please enter your name here

three × 1 =

Share post:

Subscribe

Popular

More like this
Related

PC price rises to slow this year, says Asus, though not in time for the Steam Machine launch

With gaming PC components having risen in price...

Jujutsu Legacy codes (June 2026)

Looking to get ahead in the next big...

League of Legends Classic is real: “This was the right time”

League of Legends Classic is official. We weren't...

Top Selling Gadgets