Modi @75 Unni Mukundan | ‘മാ വന്ദേ’ നരേന്ദ്ര മോദിയായി അഭിനയിക്കാൻ ഉണ്ണി മുകുന്ദൻ | Unni Mukundan to play lead in Narendra Modi movie Maa Vande | Film

Date:

- Advertisement -


Last Updated:

മോദിയുടെ എഴുപത്തിയഞ്ചാം ജന്മദിനത്തിൽ അദ്ദേഹത്തിന്റെ കഥ പറയുന്ന പാൻ-ഇന്ത്യൻ ചിത്രത്തിൽ നായകനായി ഉണ്ണി മുകുന്ദൻ

മാ വന്ദേ, ഉണ്ണി മുകുന്ദൻമാ വന്ദേ, ഉണ്ണി മുകുന്ദൻ
മാ വന്ദേ, ഉണ്ണി മുകുന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ (Narendra Modi) എഴുപത്തിയഞ്ചാം ജന്മദിനത്തിൽ അദ്ദേഹത്തിന്റെ കഥ പറയുന്ന പാൻ-ഇന്ത്യൻ ചിത്രത്തിൽ നായകനായി ഉണ്ണി മുകുന്ദൻ വേഷമിടും എന്ന പ്രഖ്യാപനം. ‘മാ വന്ദേ’ എന്നാണ് സിനിമയ്ക്ക് പേര്. ക്രാന്തി കുമാർ സി.എച്ച്. സംവിധാനം ചെയ്യുന്ന ചിത്രം, വീർ റെഡ്‌ഡി എം. നിർമിക്കും. പാൻ ഇന്ത്യൻ ചിത്രം ഹിന്ദി, ഗുജറാത്തി, മലയാളം ഭാഷകളിൽ ഉൾപ്പെടെ റിലീസ് ചെയ്യും. നിർമ്മാതാക്കളുടെ അഭിപ്രായത്തിൽ, പ്രധാനമന്ത്രി മോദിയുടെ ‘ബാല്യം മുതൽ രാഷ്ട്രനേതാവാകുന്നതുവരെയുള്ള’ യാത്രയാണ് ഈ ജീവചരിത്രത്തിൽ ഉൾപ്പെടുത്തുക. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ അന്തരിച്ച അമ്മ ഹീരാബെൻ മോദിയുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

“അദ്ദേഹത്തിന്റെ യാത്രയിലുടനീളം പ്രചോദനത്തിന്റെ സമാനതകളില്ലാത്ത ഉറവിടം” എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹീരാബെൻ മോദിയെയാണ് ഇതുകൊണ്ട് വിശേഷിപ്പിക്കുന്നത്.

തന്റെ കുട്ടിക്കാലത്ത് നരേന്ദ്ര മോദിക്കൊപ്പം പട്ടംപറത്തി കളിച്ചിട്ടുണ്ടെന്ന് ഉണ്ണി മുകുന്ദൻ ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു. കുട്ടിക്കാലത്ത് ഗുജറാത്തിലെ അഹമ്മദാബാദിലാണ് ഉണ്ണി വളർന്നത്. അങ്ങനെയാണ് മോദിയെ കണ്ടു പരിചയം. മകരസംക്രാന്തി ഉത്സവത്തിന്റെ ഭാഗമായായിരുന്നു പട്ടം പറത്തൽ. കുട്ടികളുടെ മത്സരത്തിൽ ഒപ്പം ചേരാനായിരുന്നു മോദിയുടെ വരവ്. അദ്ദേഹത്തോടൊപ്പം ചേർന്ന് ഏറെനേരം പട്ടം പറത്തിയിട്ടുണ്ട്. ജനങ്ങൾക്കൊപ്പം ചെലവിടാൻ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു എന്നും ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു.

Summary: On the 75th birthday of Prime Minister Narendra Modi, actor Unni Mukundan announced his new movie where the actor can be seen reprising the role of the politico in a project titled ‘Maa Vande’. Unni had earlier shared a childhood where he spent time with Modi during kite flying. Unni was raised in a humble Malayali family in Gujarat where his dad was employed. Unni is also a staunch fan of Modi, who never forgets his birthday and milestones. A few years back, Unni’s Malayalam-calendar-based-birthday coincided on Modi’s birthday



Source link

- Advertisement -

Top Selling Gadgets

LEAVE A REPLY

Please enter your comment!
Please enter your name here

4 × 2 =

Share post:

Subscribe

Popular

More like this
Related

Top Selling Gadgets