Image Credit/instagram

ചലച്ചിത്ര താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ അര്‍ച്ചനാ കവി വിവാഹിതയായി. റിക് വര്‍ഗീസാണ് വരന്‍. ‘കെട്ടകാലത്ത് താന്‍ ഏറ്റവും നല്ല മനുഷ്യനെ കണ്ടെത്തി’യെന്നും എല്ലാവര്‍ക്കും അതിന് കഴിയട്ടെയെന്നും താരം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു. ധന്യ വര്‍മയാണ് അര്‍ച്ചനയുടെ വിവാഹം കഴി‍ഞ്ഞ വിവരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ‘എന്‍റെ പ്രിയപ്പെട്ടവള്‍ വിവാഹിതയായി’ എന്ന കുറിപ്പോടെയാണ് അര്‍ച്ചനയുടെയും റികിന്‍റെയും വിവാഹ ചിത്രം അവര്‍ പങ്കുവച്ചത്. റിക് അര്‍ച്ചനയെ വിവാഹം കഴിക്കുന്നതിന്‍റെ വിഡിയോയും ധന്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. 

ഒട്ടേറെപ്പേരാണ് അര്‍ച്ചനയുടെ ഭാവി ജീവിതത്തിന് ആശംസകള്‍ നേര്‍ന്ന് കമന്‍റ് ചെയ്തിരിക്കുന്നത്. അര്‍ച്ചനയുടെ രണ്ടാം വിവാഹമാണിത്. നേരത്തെ കൊമേഡിയന്‍ അബീഷ് മാത്യുവിനെ താരം വിവാഹം കഴിച്ചുവെങ്കിലും 2021 ല്‍ ഇരുവരും   പിരിയുകയായിരുന്നു. 

നീലത്താമരയിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ അര്‍ച്ചന വ്ലോഗുകളിലൂടെയാണ് പിന്നീട് സജീവമായത്. നീണ്ട പത്തുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐഡന്‍റിറ്റിയെന്ന ചിത്രത്തിലൂടെ അവര്‍ അഭിനയ രംഗത്തേക്ക് മടങ്ങി വന്നു.

ENGLISH SUMMARY:

Archana Kavi’s marriage is the happy news circulating online. The actress and social media influencer married Rick Varghese.