ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസു അറസ്റ്റില്‍ | മനോരമ ഓൺലൈൻ ന്യൂസ് – Former Devaswom Board President Arrested in Gold Theft Case

Date:

- Advertisement -



ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസു അറസ്റ്റില്‍ | മനോരമ ഓൺലൈൻ ന്യൂസ് – Former Devaswom Board President Arrested in Gold Theft Case | Malayala Manorama Online News
























തിരുവനന്തപുരം∙ ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസു അറസ്റ്റില്‍. ഈഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ നടന്ന ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ എൻ.വാസുവിനെ റിമാൻഡ് ചെയ്തിട്ടുണ്ട്. പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയിയാണ് വാസുവിനെ രണ്ടാഴ്ചത്തേക്കാണ് റിമാൻഡ് ചെയ്തത്. കൊട്ടാരക്കര ജയിലിലേക്കാണ് വാസുവിനെ മാറ്റുന്നത്. പൊലീസ് കസ്റ്റഡി അപേക്ഷ പിന്നീട് സമര്‍പ്പിക്കും.

സ്വര്‍ണക്കവര്‍ച്ച നടന്ന 2019ല്‍ ദേവസ്വം കമ്മിഷണര്‍ ആയിരുന്നു എന്‍.വാസു. സ്വര്‍ണപ്പാളി കേസില്‍ ദേവസ്വം കമ്മിഷണറെ മൂന്നാം പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നത്. ഈ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയായിരുന്നു ഒന്നാം പ്രതി. കേസിലെ നാലാം പ്രതി സുധീഷ് കുമാറിനെ അറസ്റ്റ് ചെയ്തിട്ടും മൂന്നാം പ്രതിയെ കസ്റ്റഡിയിലെടുക്കാതിരുന്നതിനെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു. ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ ആദ്യമായി ചെമ്പാണെന്നു രേഖപ്പെടുത്തിയത് ദേവസ്വം കമ്മിഷണറായിരുന്ന എന്‍.വാസു ബോര്‍ഡിന്റെ അംഗീകാരത്തിനായി നല്‍കിയ കത്തിലാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

2019 ഫെബ്രുവരി 26ന് വാസു നല്‍കിയ കത്ത് അംഗീകരിച്ചാണ് മാര്‍ച്ച് 19 ലെ ബോര്‍ഡ് പോറ്റിയുടെ കൈയില്‍ പാളികള്‍ കൊടുത്തുവിടാന്‍ തീരുമാനം എടുത്തത്. ഇതനുസരിച്ചുള്ള ദേവസ്വം സെക്രട്ടറി എസ്.ജയശ്രീയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പാളികള്‍ കടത്തിയത്. എന്‍.വാസു അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കു ഗുരുതര വീഴ്ച സംഭവിച്ചെന്നും ബോര്‍ഡിന്റെയും ഉദ്യോഗസ്ഥരുടെയും നിരുത്തരവാദപരമായ പ്രവൃത്തി കാരണമാണ് സ്വര്‍ണം നഷ്ടപ്പെട്ടതെന്നുമാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

അതേസമയം ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ ആരെയും സംരക്ഷിക്കില്ലെന്നും ഒന്നും മറച്ചുവയ്ക്കാനില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറ‍ഞ്ഞു. വിഷയം എസ്‌ഐടി വിശദമായി അന്വേഷിച്ച് മുഴുവന്‍ കുറ്റക്കാരെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. ആരെയും സംരക്ഷിക്കുന്ന ഉത്തരവാദിത്തം പാര്‍ട്ടിയോ സര്‍ക്കാരോ ഏറ്റെടുക്കില്ലെന്നു മുന്‍പേ പറഞ്ഞതാണ്. അയ്യപ്പന്റെ ഒരു തരി സ്വര്‍ണ്ണം ഒരാളും കക്കാനോ മാറ്റാനോ പാടില്ല. അതു കൃത്യമായി തിരിച്ചുകിട്ടാന്‍ പാകത്തില്‍ അന്വേഷണം നടത്തണം. ഒരാള്‍ക്കു വേണ്ടിയും പാര്‍ട്ടി സംസാരിക്കില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

English Summary:

Former Devaswom Board President Arrested in Gold Theft Case: Sabarimala gold theft case sees a breakthrough with the arrest of former Devaswom Board President N. Vasu. The arrest is part of an ongoing investigation into the alleged theft, bringing a significant development to the case.

mo-news-common-latestnews mo-religion-sabarimalatemple mo-religion-sabarimalanews 5us8tqa2nb7vtrak5adp6dt14p-list bjq06qvkot0qkfkrvkkkk0tpe 40oksopiu7f7i7uq42v99dodk2-list mo-news-common-sabarimala-gold-plating-issue mo-news-common-keralanews



Source link

- Advertisement -

Top Selling Gadgets

LEAVE A REPLY

Please enter your comment!
Please enter your name here

17 + one =

Share post:

Subscribe

Popular

More like this
Related

You can play Soulframe for free right now

If you’ve been wanting to play Soulframe, now’s...

All Assassin’s Creed Black Flag Resynced players can now claim free rewards

Ubisoft has a combined 'thank you' and make-good...

Everything revealed for Warframe and Soulframe at TennoCon 2026

Every year, hundreds of Warframe and Soulframe players...

Top Selling Gadgets