കോഴിക്കോട് ∙ പ്രായപൂര്‍ത്തിയാവാത്ത വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പുതിയങ്ങാടി വെസ്റ്റ് ഹിൽ സ്വദേശി അമ്പാടി വീട്ടിൽ മഹിയെ (20) വെള്ളയിൽ പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. വെസ്റ്റ്ഹിൽ സ്വദേശിനിയായ 16 വയസ്സുള്ള വിദ്യാർഥിനിയെ 2024 ഡിസംബർ മുതൽ പല പ്രാവശ്യം പ്രതി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. വിദ്യാർഥിനിയുടെ പരാതിയിൽ വെള്ളയിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് തിരച്ചിൽ നടത്തിവരികയായിരുന്നു. പ്രതിയെ വെള്ളയിൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വെള്ളയിൽ പരിസരത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
English Summary:
POCSO case in Kerala highlights the arrest of a 20-year-old for sexually abusing a minor student. The accused, arrested by Vellayil police, faces charges under the POCSO Act following the victim’s complaint.
mo-news-common-kozhikodenews 4ae5o2f3fapan7spmu31ai5enu fus0u28u27v1jimp37iura5hh-list 5hv0111jrbovtrlrjh7rarp79u-list mo-news-common-keralanews mo-crime-crime-news